Newsperseconds.com

എക്‌സിറ്റ് പോള്‍ ഫലം പുറത്ത് വന്നതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ യോഗം വിളിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും

Capture

ന്യൂഡല്‍ഹി: ജൂണ്‍ നാലിന് വോട്ടെണ്ണല്‍ നടക്കാനിരിക്കെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ യോഗം വിളിച്ച് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നതിന്റെ പിന്നാലെയാണ് യോഗം വിളിച്ചത്. രാവിലെ 11 മണിക്ക് ഓണ്‍ലൈനായാണ് യോഗം ചേരുക. ശേഷം രാജ്യത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായും യോഗം ചേരും. ഉച്ചയ്ക്ക് ഒരു മണിക്ക് ഓണ്‍ലൈനായാണ് ഈ യോഗം നടക്കുക.

ഇന്നലെ പുറത്തുവന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോളുകള്‍ ഇന്‍ഡ്യ മുന്നണിക്ക് നിരാശയാണ് നല്‍കുന്നത്. എന്നാല്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളുകയാണ് കോണ്‍ഗ്രസ്. മോദിക്ക് മൂന്നാമൂഴം പ്രവചിക്കുന്നതാണ് പുറത്തുവന്ന എക്സിറ്റ് പോളുകള്‍. 400 സീറ്റ് അവകാശപ്പെടുന്ന എന്‍ഡിഎക്ക് 358 സീറ്റില്‍ വരെ വിജയം എന്‍ഡിടിവി പോള്‍ ഓഫ് പോള്‍സ് എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. പ്രതിപക്ഷ സഖ്യമായ ഇന്‍ഡ്യ മുന്നണിക്ക് 148 സീറ്റുകളും മറ്റു കക്ഷികള്‍ക്ക് 37 സീറ്റുകള്‍ വരെയും പോള്‍ ഓഫ് പോള്‍സ് പ്രവചിക്കുന്നുണ്ട്. എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വരുന്നതിനിടെ ഇന്നലെ ട്വിറ്ററിലൂടെയാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്. അനീതിക്ക് മേല്‍ നീതി പുലരുമെന്നും കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിരുന്നു.

Share this Article

Leave a Comment