Newsperseconds.com

എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരിവിപണി; ഒറ്റയടിക്ക് കുതിച്ചുയര്‍ന്നത് 2000 പോയിന്റ്

Capture

ന്യൂഡല്‍ഹി: എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് പുറത്ത് വന്നതോടെ ഓഹരിവിപണി റെക്കോര്‍ഡ് ഉയരത്തില്‍ കുതിച്ചു കയറി. സെന്‍സെക്സും നിഫ്റ്റിയും മൂന്ന് ശതമാനമാണ് മുന്നേറിയത്.

വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്സ് 75,500 പോയിന്റും കടന്ന് പുതിയ ഉയരം കുറിച്ചു. ഒറ്റയടിക്ക് രണ്ടായിരത്തോളം പോയിന്റാണ് സെന്‍സെക്സ് ഉയര്‍ന്നത്. നിലവില്‍ 75874 പോയിന്റിലാണ് സെന്‍സെക്സില്‍ വ്യാപാരം തുടരുന്നത്.

നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ഉണ്ടായി. 23000 പോയിന്റ് മറികടന്ന് റെക്കോര്‍ഡ് ഉയരത്തിലാണ് നിഫ്റ്റി. പ്രധാനപ്പെട്ട 13 സെക്ടറുകളും നേട്ടത്തിലാണ്. എനര്‍ജി, പൊതുമേഖല ബാങ്ക് തുടങ്ങിയവയാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്.

Share this Article

Leave a Comment