ഡല്‍ഹി: രാജ്യതലസ്ഥാനത്ത് വായു മലിനീകരണം വളരെ മോശം അവസ്ഥയിലെത്തിയതോടെ അവസ്ഥ കണക്കിലെടുത്ത് നടന്നു കൊണ്ടിരിക്കുന്ന നിര്‍മ്മാണ പ്രൊജക്റ്റുകള്‍ നിര്‍ത്തി വെച്ചു. റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് ബോഡി നരെഡ്കോ വെള്ളിയാഴ്ച സര്‍ക്കാരിന് പിന്തുണ നല്‍കി. റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാര്‍ സജീവമായി നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് നരേഡ്കോ ദേശീയ പ്രസിഡന്റ് ജി ഹരി ബാബു പറഞ്ഞു.
എന്നാല്‍ ഒരു മാസത്തേക്ക് നിര്‍മാണം നിര്‍ത്തിയാല്‍ പദ്ധതി മൂന്നു മാസമെങ്കിലും വൈകും. കൂടാതെ, ഇത് തൊഴിലാളികളുടെ ഉപജീവനത്തെയും ബാധിക്കും. രാജ്യത്തെ അവിദഗ്ധ തൊഴിലാളികളുടെ ഏറ്റവും വലിയ തൊഴില്‍ ദാതാക്കളില്‍ ഒന്നാണ് ഈ മേഖല എന്നതിനാല്‍, അതിന്റെ അനന്തരഫലങ്ങള്‍ വളരെ വലുതാണ്.