ദില്ലി: നരേന്ദ്ര മോദി വാരാണസിയില്‍ ലീഡില്‍ തിരിച്ചെത്തി. മോദിക്ക് 436 വോട്ടിന്റെ ലീഡ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായിക്കെതിരെ 436 വോട്ട് ലീഡാണ് നാലാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ പ്രധാനമന്ത്രി നേടിയത്. 6223 വോട്ടിനാണ് പ്രധാനമന്ത്രി ആദ്യ റൗണ്ടില്‍ പിന്നിലായത്. എന്നാല്‍ പിന്നീടുള്ള റൗണ്ടുകളില്‍ നില മെച്ചപ്പെടുത്തി പ്രധാനമന്ത്രി ലീഡ് രണ്ടാം റൗണ്ടില്‍ 4998 ലേക്കും പിന്നീട് മൂന്നാം റൗണ്ടില്‍ 1628 ലേക്കും താഴ്ത്തി. എങ്കിലും മണ്ഡലത്തില്‍ അതിശക്തമായ മത്സരമാണ് നടന്നതെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.
ഏറ്റവും ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ മറികടന്ന് ഇന്ത്യസഖ്യത്തിന്റെ മുന്നേറ്റം തുടരുകയാണ്. 534സീറ്റുകളിലെ ഫല സൂചന പുറത്തുവരുമ്പോള്‍ 260 ഇടത്ത് എന്‍ഡിഎയും 250 ഇടത്ത് ഇന്ത്യ സഖ്യവും മുന്നിലാണ്. ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ചേര്‍ന്ന് നടത്തിയ മുന്നേറ്റം അമേഠി മണ്ഡലത്തിലടക്കം ചലനമുണ്ടാക്കിയെന്നാണ് വ്യക്തമാകുന്നത്.