നരേന്ദ്ര മോദിയുടെ ഹാട്രിക് വിജയത്തില്‍ അഭിനന്ദിനമറിയിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ദേശീയ സംഘടന ജനറല്‍ സെക്രട്ടറി ഡോ.രാജീവ്‌മേനോന്‍. ഏഴ് ഘട്ടങ്ങളിലായി സ്വതന്ത്രവും നിക്ഷ്പക്ഷവുമായ തെരഞ്ഞെടുപ്പാണ് ഭാരതത്തില്‍ നടന്നത്. എതിരാളികളില്ലാത്ത പോരാളിയാണ് നരേന്ദ്രമോദി. കഴിഞ്ഞ 10 വര്‍ഷമായി ജനങ്ങളില്‍ നിന്ന് മോദിക്ക് ലഭിച്ച അത്ഭുതകരമായ സ്നേഹവും വിശ്വാസവുമാണ് ഈ ഭരണത്തുടര്‍ച്ചക്ക് കാരണം. ജനങ്ങളുടെ പൂര്‍ണ്ണ പിന്തുണയും പങ്കാളിത്തവും മൂന്നാം തവണയും മോദിക്ക് ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും ഡോ. രാജീവ്മേനോന്‍ പറഞ്ഞു.
രാജ്യത്ത് മോദി ഭരണത്തുടര്‍ച്ച ആഗ്രഹിച്ച ജനങ്ങള്‍ക്ക് ഇത് ഇരട്ടിമധുര സന്തോഷമാണ്. മൂന്നാമതും മോദിയുടെ ഭരണത്തുടര്‍ച്ച വരുന്നതോടെ ഇനിയുള്ള 5 വര്‍ഷക്കാലം വരാന്‍ പോകുന്നത് ഇന്ത്യ രാജ്യത്തിന്റെ പള്‍സറിയുന്ന വികസനമായിരിക്കും. രാജ്യം ഇന്ന് സാമ്പത്തിക പുരോഗതിയുടെ പാതയിലാണ്. നിലവില്‍ ലോകസാമ്പത്തിക രാജ്യങ്ങളില്‍ അഞ്ചാം സ്ഥാനത്താണ് ഭാരതം. ഏകദേശം 2028 ഓടെ മൂന്നാം സ്ഥാനത്തേക്ക് എത്തുമെന്നുള്ളതില്‍ ഇനി യാതൊരുവിധ സംശയമില്ലെന്നും ഡോ.രാജീവ്മേനോന്‍ പറഞ്ഞു. മോദി ഹാട്രിക് വിജയം നേടുമെന്നത് പ്രതിപക്ഷമടക്കം ഉറപ്പിച്ചതായിരുന്നു. മോദി സര്‍ക്കാര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ പ്രോഗ്രസ് കാര്‍ഡുമായാണ് വോട്ടര്‍മാരെ നേരിട്ടത്. 10 വര്‍ഷമായി മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന ജനക്ഷേമ നയങ്ങളാണ് ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കിയത്. മോദി തരംഗമാണ് കേരളത്തിലും ആഞ്ഞുവീശിയത്. തൃശ്ശൂരിലെ സ്ഥാനാര്‍ത്ഥി സുരേഷ്‌ഗോപിയുടെ വിജയത്തില്‍ അത് തെളിഞ്ഞു. മോദിയെ അധികാരത്തില്‍ നിന്നിറക്കാന്‍ നോക്കുന്ന പ്രതിപക്ഷത്തിനുള്ള തിരിച്ചടിയായിട്ടാണ് ഈ തെരഞ്ഞെടുപ്പിനെ കണ്ടതെന്നും ഡോ.രാജീവ്മേനോന്‍ പറഞ്ഞു.
ഏഴ് ഘട്ടങ്ങളിലായി ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. ഓരോ ഘട്ടത്തിന് ശേഷവും പല വിധത്തിലുള്ള കയറ്റിറക്കങ്ങള്‍ക്കാണ് നമ്മള്‍ സാക്ഷ്യം വഹിച്ചത്. അവസാന ഘട്ടത്തിന് ശേഷം എക്‌സിറ്റ് പോളുകള്‍ പുറത്ത് വന്നപ്പോള്‍ എല്ലാ സര്‍വ്വേകളും ബിജെപിക്ക് അനുകൂലമായാണ് പുറത്ത് വന്നത്. മോദി ഗ്യാരണ്ടിയും വികസനവും തൊഴിലുമെല്ലാം ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായി. ഹിന്ദി ഹൃദയ ഭൂമിയിലെ നാല് സംസ്ഥാനങ്ങളിലും ബിജെപി തൂത്തുവാരിയപ്പോള്‍ പൊതു തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ പ്രസക്തി പലരും എഴുതി തള്ളി. പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നാം തവണയും അധികാരമേല്‍ക്കുന്നതോടെ വിദേശ നിക്ഷേപകര്‍ക്കിടയിലും കൂടുതല്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിന് സഹായകമാകും. ഇന്‍ഫ്രാസ്ട്രക്ചര്‍ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് രാജ്യം സാമ്പത്തിക ഏകീകരണത്തിന്റെ പാതയില്‍ തുടരുമെന്നത് ഉറപ്പാണെന്നും ഡോ.രാജീവ്മേനോന്‍ പറഞ്ഞു.