ന്യൂഡല്‍ഹി: എന്‍ഡിഎയ്ക്ക് ചരിത്ര വിജയം സ്വന്തമായെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ പത്ത് വര്‍ഷം ചെയ്ത നല്ല പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വാത്സല്യത്തിനു ജനതാ ജനാര്‍ദ്ദനെ വണങ്ങുന്നതായും അദ്ദേഹം കുറിച്ചു. ബിജെപി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു നരേന്ദ്ര മോദി. മൂന്നാമത് തവണയാണ് എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിക്കുന്നത്. ഇത് ജനാധിപത്യത്തിന്റെ വിജയമാണ്. എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും ഉന്നമനം എന്ന മന്ത്രത്തിന്റെ വിജയമാണ്’ എന്നായിരുന്നു മോദിയുടെ പ്രതികരണം.
എന്‍ഡിഎയുടെ ചരിത്ര വിജയത്തില്‍ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് നരേന്ദ്ര മോദി
- Related News
- Latest News