Newsperseconds.com

സത്യപ്രതിജ്ഞയ്ക്ക് ശേഷം ‘ജയ് ഹിന്ദു രാഷ്ട്ര’ മുദ്രാവാക്യവുമായി ബറേലിയില്‍ നിന്നുള്ള ബിജെപി എംപി; പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങള്‍

Capture

ന്യൂഡല്‍ഹി: ലോക്സഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെ ഉത്തര്‍പ്രദേശിലെ ബറേലി മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംപി ഛത്രപാല്‍ സിംഗ് ഗാംഗ്വാറിന് പ്രതിപക്ഷ അംഗങ്ങളുടെ വിമര്‍ശനം. സത്യപ്രതിജ്ഞയ്ക്ക് ശേഷം, ഛത്രപാല്‍ സിംഗ് ഗാംഗ്വാര്‍ ‘ജയ് ഹിന്ദു രാഷ്ട്ര’ എന്ന മുദ്രാവാക്യം ഉയര്‍ത്തി. ഹിന്ദു രാഷ്ട്രം ജയിക്കട്ടെ എന്ന മുദ്രാവാക്യമുയര്‍ന്നതോടെ പ്രതിപക്ഷം പ്രതികരിച്ചു.

സംഭവത്തിനെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധം നടത്തുകയും അദ്ദേഹത്തിന്റെ പ്രസ്താവന ‘ഭരണഘടനാ വിരുദ്ധ നടപടി’ എന്ന് മുദ്രകുത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ വാക്കുകള്‍ രേഖയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടു. സംഭവസമയത്ത് ഫഗ്ഗന്‍ സിംഗ് കുലസ്തേയാണ് സ്പീക്കറായി സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത്.

Share this Article

Leave a Comment