Newsperseconds.com

‘സര്‍വശക്തനായ അല്ലാഹുവിന് നന്ദി’; ട്വന്റി 20 ലോകകപ്പ് വിജയത്തിനു പിന്നാലെ എക്‌സില്‍ പോസ്റ്റിട്ട മുഹമ്മദ് സിറാജിന് ഹിന്ദുത്വ സൈബര്‍ ആക്രമണം

Nm

ന്യൂഡല്‍ഹി: ട്വന്റി 20 ഫൈനലില്‍ ഇന്ത്യന്‍ ടീമിന്റെ വിജയത്തിന് പിന്നാലെ ദൈവത്തിന് നന്ദി പറഞ്ഞ് പേസര്‍ മുഹമ്മദ് സിറാജ് ഇട്ട പോസ്റ്റിന് പിന്നാലെ ഹിന്ദുത്വ സൈബര്‍ ആക്രമണം. എക്‌സില്‍ ‘സര്‍വശക്തനായ അല്ലാഹുവിന് നന്ദിയെന്ന് പോസ്റ്റിട്ടതിനു പിന്നാലെയാണ് സ്‌ക്വാഡ് അംഗമായ സിറാജിന് നേരെ എക്‌സില്‍ വ്യാപക വിദ്വേഷ ആക്രമണം നടക്കുന്നത്.

ലോകകപ്പ് ഉയര്‍ത്തി ടീമംഗങ്ങള്‍ വിജയമാഘോഷിക്കുന്ന ചിത്രമാണ് സിറാജ് ട്വീറ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെ 2.59നായിരുന്നു ട്വീറ്റ്. പിന്നാലെ ഇതിനെതിരെ വിദ്വേഷ ട്വീറ്റുകള്‍ ആരംഭിച്ചു. നിരവധി തീവ്ര ഹിന്ദുത്വ എക്‌സ് ഹാന്‍ഡിലുകളാണ് സൈബര്‍ ആക്രമണവുമായി രംഗത്തെത്തിയിരിക്കുന്നത്. അല്ലാഹു സര്‍വശക്തനാണെങ്കില്‍ എന്തുകൊണ്ട് പാകിസ്താനും അഫ്ഗാനിസ്താനും ബംഗ്ലാദേശും വിജയിച്ചില്ല’ എന്നും ‘മത്സരം ജയിച്ച 11 താരങ്ങള്‍ക്ക് നന്ദി പറയുന്നതിന് പകരം അല്ലാഹുവിനാണോ നന്ദി പറയുന്നത്’ എന്നുമാണ് ഹിന്ദുത്വവാദിയായ ആക്ടിവിസ്റ്റ് ചന്ദന്‍ ശര്‍മയുടെ ചോദ്യം.

Share this Article

Leave a Comment