Newsperseconds.com

നീറ്റ് പരീക്ഷ ക്രമക്കേട്; രാജ്യവ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് ഇടതു വിദ്യാര്‍ഥി സംഘടനകള്‍

Capture

ദില്ലി: നീറ്റ് പരീക്ഷയിലെ ക്രമക്കേട് ഉന്നയിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നാളെ രാജ്യവ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് ഇടതു വിദ്യാര്‍ഥി സംഘടനകള്‍. എസ്എഫ്‌ഐ, എഐഎസ്എഫ് തുടങ്ങിയ സംഘടനകളാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. നീറ്റ് – നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന ആവശ്യമുന്നയിച്ചാണ് ബന്ദ്.

പഠിപ്പ് മുടക്കിന് പിന്നാലെ നാളെ രാജ്ഭവന്‍ മാര്‍ച്ചും എസ്എഫ്‌ഐ പ്രഖ്യാപിച്ചു. സര്‍വ്വകലാശാല പ്രതിനിധികളില്ലാതെ വിസി നിര്‍ണ്ണയത്തിനായി സര്‍ച്ച് കമ്മിറ്റി ഉണ്ടാക്കിയ ഗവര്‍ണ്ണര്‍ക്കെതിരെയും എസ്എഫ്‌ഐ പ്രതിഷേധമുണ്ട്.

Share this Article

Leave a Comment