Newsperseconds.com

ബിജെപി അംഗങ്ങളുടെ സംസ്ഥാനതല ചുമതല പുതുക്കി; നാഗാലാന്‍ഡിന്റെ പ്രഭാരിയായി അനില്‍ ആന്റണി തെരഞ്ഞെടുക്കപ്പെട്ടു

Capture

ബിജെപി അംഗങ്ങളുടെ സംസ്ഥാനതല ചുമതല പുതുക്കി. ബിജെപി കേരള പ്രഭാരിയായി പ്രകാശ് ജാവഡേക്കര്‍ തന്നെ തുടരും. മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങളുടെ ബിജെപി പ്രഭാരിയായി അനില്‍ ആന്റണി തെരഞ്ഞെടുക്കപ്പെട്ടു. അപരാജിത സാരംഗി സഹ പ്രഭാരിയായി ചുമതലയേറ്റു. 24 ഇടങ്ങളിലെ ചുമതലയാണ് പുതുക്കിയത്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ കോ-ഓര്‍ഡിനേറ്ററായി വി മുരളീധരന്‍ ചുമതലയേല്‍ക്കും. ശ്രീകാന്ത് ശര്‍മ ഹിമാചല്‍ പ്രദേശിന്റെ ചുമതലയും വിനോദ് താവ്ഡെ ബിഹാറിന്റെ ചുമതലയും തുടരും. നിതിന്‍ നവീനാണ് ഛത്തീസ്ഗഢിന്റെ ചുമതല. ഡോ. സതീഷ് പൂനിയയെ ഹരിയാനയുടെ ചുമതലയും ലക്ഷ്മികാന്ത് വാജ്പേയിയെ ജാര്‍ഖണ്ഡിന്റെ ചുമതലയേല്‍ക്കും.

ആന്‍ഡമാന്‍ നിക്കോബാറിന്റെ ചുമതല രഘുനാഥ് കുല്‍ക്കര്‍ണിക്കും അരുണാചല്‍ പ്രദേശിന്റെ ചുമതല അശോക് സിംഗാളിനും നല്‍കി. ആശിഷ് സൂദിനാണ് ഗോവയുടെ ചുമതല. ജമ്മു കശ്മീരിന്റെ ചുമതല തരുണ്‍ ചുഗിന് നല്‍കിയിട്ടുണ്ട്, കൂടാതെ ആശിഷ് സൂദിനെ കോ-ഇന്‍ചാര്‍ജ് ആക്കി. ബിജെപി കര്‍ണാടകയില്‍ രാധാമോഹന്‍ ദാസ് അഗര്‍വാളിന് ചുമതല നല്‍കി. മണിപ്പൂരിന്റെ ചുമതല അജിത് ഗോപചഡെക്കാണ് ലഭിച്ചത്. മിസോറാമിന്റെ ചുമതല ദേവേഷ് കുമാറിനും ലഭിച്ചു.

Share this Article

Leave a Comment