പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ജൂലൈ എട്ടിന് മണിപ്പൂര്‍ സന്ദര്‍ശിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. സംസ്ഥാന സന്ദര്‍ശന വേളയില്‍ അദ്ദേഹം ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കുമെന്നും മണിപ്പൂര്‍ കോണ്‍ഗ്രസ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തുമെന്നും പ്രതീക്ഷിക്കുന്നു. ഗാന്ധി അതേ ദിവസം തന്നെ മൊയ്റാംഗ്, ചുരാചന്ദ്പൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പോകുമെന്നും ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം പ്രാപിക്കുന്ന കുടിയിറക്കപ്പെട്ടവരുമായി സംവദിക്കുമെന്നും സ്രോതസ്സുകള്‍ പറയുന്നു.
ഈ വര്‍ഷം, മണിപ്പൂരിലെ തൗബാലില്‍ നിന്നാണ് രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയായ ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിച്ചത്. മണിപ്പൂര്‍ മുതല്‍ മുംബൈ വരെയുള്ള 15 സംസ്ഥാനങ്ങളിലായി 6,700 കിലോമീറ്ററിലധികം ദൂരമാണ് യാത്ര പിന്നിട്ടത്. ആദ്യമായല്ല രാഹുല്‍ ഗാന്ധിയുടെ മണിപ്പൂര്‍ സന്ദര്‍ശനം. നേരത്തെ മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച രാഹുല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയും വിമര്‍ശിച്ചിരുന്നു. മണിപ്പൂരിലെ കലാപവും ആക്രമണങ്ങളും മോദി കണ്ടില്ലെന്ന് നടക്കുകയാണെന്നും ആവര്‍ത്തിച്ചിരുന്നു. 2023 മെയ് മാസത്തിലാണ് സംസ്ഥാനത്ത് കുക്കി, മെയ്‌റ്റെ സമുദായങ്ങള്‍ തമ്മിലുള്ള വംശീയ സംഘര്‍ഷം ആരംഭിച്ചത്. മാസങ്ങള്‍ നീണ്ട അക്രമത്തില്‍ 220-ലധികം പേര്‍ കൊല്ലപ്പെട്ടു.