ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ശനിയാഴ്ച രാത്രി സൈന്യവുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നാല് ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരും താമസിച്ചിരുന്നത് ചിന്നിഗം ഫ്രീസാലിലെ ഒളിസങ്കേതത്തിലെന്ന് റിപ്പോര്‍ട്ട്. ഭീകരര്‍ക്ക് അഭയം നല്കുന്നതില് പ്രദേശവാസികള്‍ക്ക് പങ്കുണ്ടോയെന്ന് അധികൃതര്‍ അന്വേഷിക്കുകയാണ്. ഒളി സങ്കേതത്തില്‍ താമസിച്ച ഭീകരര്‍ അവിടെ ബങ്കര്‍ നിര്‍മ്മിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.
സൈന്യം ഭീകരര്‍ താമസിച്ചിരുന്ന സ്ഥലത്ത് എത്തുന്നതും തിരച്ചില്‍ നടത്തുന്നതുമായ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നേരത്തെ ഭീകരര്‍ക്കായി നടത്തിയ ഓപ്പറേഷനില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ വീര മൃതു വരിച്ചിരുന്നു. ദക്ഷിണ കാശ്മീരിലെ കുല്‍ഗാമില്‍ നടന്ന വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ ആറ് ഹിസബുള്‍ ഭീകരരെ വധിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.