ഹൈദരാബാദ്: എട്ട് വയസ്സുകാരിയെ ക്രുരമായി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കനാലില്‍ തള്ളി. 12 ഉം 13 ഉം വയസ്സുള്ള മൂന്ന് കുട്ടികളാണ് ക്രൂരതയ്ക്ക് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം. ആന്ധ്രയിലെ നന്ദ്യാല ജില്ലയിലാണ് സംഭവം നടന്നത്. തങ്ങള്‍ പെണ്‍കുട്ടിയുടെ മൃതദേഹം കനാലില്‍ തള്ളിയെന്നാണ് പൊലീസ് കസ്റ്റഡിയിലുള്ള കുട്ടികള്‍ നല്‍കിയ മൊഴി. മൃതദേഹം ഇതുവരെയും കണ്ടെത്താന്‍ പൊലീസിനായിട്ടില്ല.
മൂന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയെ ഞായറാഴ്ച മുതല്‍ കാണാനില്ലായിരുന്നു. മകളെ കാണാതായതോടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. മുച്ചുമാരി പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കെയാണ് കാണാതായതെന്ന് പിതാവ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പാര്‍ക്കില്‍ കളിക്കാന്‍ പോയ മകള്‍ പിന്നെ തിരിച്ചുവന്നില്ല. ഇതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. നാടെങ്ങും തിരച്ചില്‍ നടത്തി, നിരവധി പേരെ ചോദ്യം ചോദ്യം ചെയ്തു എന്നിട്ടും കുട്ടിയെ കണ്ടെത്താനായില്ല.