Newsperseconds.com

ത്രിപുരയില്‍ അജ്ഞാത സംഘത്തിന്റെ ആക്രമണത്തില്‍ സിപിഐ (എം) നേതാവ് കൊല്ലപ്പെട്ടു; പിന്നില്‍ ബിജെപിയെന്ന് ആരോപണം

Untitled 1

അഗര്‍ത്തല: തെക്കന്‍ ത്രിപുരയിലെ രാജ്നഗറില്‍ അജ്ഞാത സംഘത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സിപിഐ (എം) നേതാവ് ബാദല്‍ ഷില്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. അടുത്ത മാസം നടക്കാനിരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ജില്ലാ പരിഷത്ത് സ്ഥാനാര്‍ത്ഥിയാണ് ഷില്ല്. ബിജെപി പിന്തുണയുള്ള ഗുണ്ടകള്‍ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് സിപിഐ(എം) 12 മണിക്കൂര്‍ സംസ്ഥാന ബന്ദിന് ആഹ്വാനം ചെയ്തു.

തെക്കന്‍ ത്രിപുരയിലെ രാജ്നഗറില്‍ വെച്ച് വെള്ളിയാഴ്ചയാണ് ഒരു സംഘമാളുകള്‍ ഷില്ലിനെ ആക്രമിച്ചതെന്ന് ത്രിപുര ഇടതുമുന്നണി കണ്‍വീനര്‍ നാരായണ്‍ കര്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷില്‍ ശനിയാഴ്ച രാത്രിയോടെയാണ് മരണത്തിന് കീഴടങ്ങിയത്. സംസ്ഥാനത്തെ 606 ഗ്രാമപഞ്ചായത്തുകളിലെ 6370 സീറ്റുകളിലേക്കും 35 പഞ്ചായത്ത് സമിതികളിലെ 423 സീറ്റുകളിലേക്കും എട്ട് ജില്ലാ പരിഷത്ത് ബോഡികളിലെ 116 സീറ്റുകളിലേക്കും ആഗസ്റ്റ് 12-ന് വോട്ടെടുപ്പ് നടക്കും.

Share this Article

Leave a Comment