Newsperseconds.com

യുപിയില്‍ ചണ്ഡീഗഡ്-ദിബ്രുഗഡ് എക്സ്പ്രസിന്റെ 12 കോച്ചുകള്‍ പാളം തെറ്റി; 4 യാത്രക്കാര്‍ക്ക് ദാരുണാന്ത്യം

Capture

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ ചണ്ഡീഗഡ്-ദിബ്രുഗഡ് എക്സ്പ്രസ് ട്രെയിനിന്റെ നിരവധി കോച്ചുകള്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് 4 യാത്രക്കാര്‍ മരിക്കുകയും 25ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ഗോണ്ടയ്ക്കും ജിലാഹിക്കും ഇടയിലുള്ള പികൗറയിലാണ് സംഭവം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു രക്ഷാസംഘത്തെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്.

രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മതിയായ ചികിത്സ ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ അധികാരികള്‍ക്ക് നിര്‍ദേശം നല്‍കി. 15 ആംബുലന്‍സുകളുമായി 40 അംഗ മെഡിക്കല്‍ സംഘം സ്ഥലത്തുണ്ട്, കൂടുതല്‍ ആംബുലന്‍സുകള്‍ അപകട സ്ഥലത്തേക്ക് പോകുന്നുണ്ട്.

Share this Article

Leave a Comment