നേപ്പാള്‍: ഇന്ന് പടിഞ്ഞാറന്‍ നേപ്പാളില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളില്‍ ശക്തമായ ഭൂചലനവും അനുഭവപ്പെട്ടതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു. ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ നിന്ന് 233 കിലോമീറ്റര്‍ വടക്കായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനം ജനങ്ങളില്‍ പരിഭ്രാന്തി പരത്തി.
ഡല്‍ഹിയിലും ദേശീയ തലസ്ഥാന മേഖലയിലും പലരും ഫര്‍ണിച്ചറുകള്‍ ശക്തമായി കുലുങ്ങിയതായി റിപ്പോര്‍ട്ട് ചെയ്തു. നവംബര്‍ 3 ന് ഉണ്ടായ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ മരണസംഖ്യ 157 ല്‍ നിന്ന് 153 ആയി പുതുക്കി.