25-ാമത് കാര്‍ഗില്‍ വിജയ് ദിവസ് അനുസ്മരണത്തിന്റെ ഭാഗമായി കൊല്ലപ്പെട്ട ധീരഹൃദയര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കാര്‍ഗില്‍ യുദ്ധ സ്മാരകം സന്ദര്‍ശിക്കും. ‘ഈ ദിനത്തെ ഓരോ ഇന്ത്യക്കാരനും സവിശേഷമായ ദിനമായി കാണണമെന്നും നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കൊല്ലപ്പെട്ട സൈനികര്‍ക്ക് എല്ലാവര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന ദിവസമാണിതെന്നും’ മോദി ട്വിറ്ററിലുടെ അറിയിച്ചു. ഞാന്‍ കാര്‍ഗില്‍ യുദ്ധസ്മാരകം സന്ദര്‍ശിക്കുകയും നമ്മുടെ ധീരരായ വീരന്മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
1999ല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടന്ന കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ സ്മരണയ്ക്കായി ഇന്ത്യന്‍ സൈന്യം നിര്‍മ്മിച്ച ഒരു സ്മാരകമാണ് ദ്രാസ് യുദ്ധ സ്മാരകം എന്ന് അറിയപ്പെടുന്ന കാര്‍ഗില്‍ യുദ്ധ സ്മാരകം. കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ കാര്‍ഗില്‍ ജില്ലയിലെ ദ്രാസിലാണ് ഇന്ത്യയുടെ പാകിസ്ഥാനുമായുള്ള അതിര്‍ത്തി നിയന്ത്രണരേഖയ്ക്ക് സമീപം ഈ സ്മാരകം സ്ഥിതി ചെയ്യുന്നത്.
കാര്‍ഗില്‍ യുദ്ധത്തില്‍ സൈനികര്‍ നടത്തിയ ത്യാഗങ്ങള്‍ വെറുതെയാകില്ലെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ അനില്‍ ചൗഹാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാജ്യത്തെ യുവാക്കള്‍ക്കും ഇത് പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു.