ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലെ കാമകാരി സെക്ടറില്‍ പാകിസ്താന്‍ സൈന്യത്തിന്റെ ആക്രമണം. ഏറ്റുമുട്ടലില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെടുകയും ഒരു ക്യാപ്റ്റന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെടിവയ്പില്‍ ഒരു പാകിസ്ഥാന്‍ നുഴഞ്ഞുകയറ്റക്കാരനും കൊല്ലപ്പെട്ടു. നിയന്ത്രണ രേഖക്ക് സമീപം മാചല്‍ സെക്ടറിലായിരുന്നു ആക്രണം.
നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറ്റത്തിന് പേരുകേട്ട പാകിസ്താന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീമില്‍ പാകിസ്താനില്‍ നിന്നുള്ള സൈനിക കമാന്‍ഡോകളും ത്രീവവാദികളുമാണുള്ളത്. പ്രദേശത്ത് പാകിസ്താന്‍ സൈന്യത്തിന്റെ സഹായത്തോടെ ത്രീവവാദികള്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് സൈന്യം ഓപ്പറേഷന്‍ നടത്തിയത്. ഇന്ത്യന്‍ സേനയ്ക്കെതിരെ നിയന്ത്രണ രേഖയില്‍ പാകിസ്താന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീമാണ് ആദ്യം വെടിയുതിര്‍ത്തത്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.