Newsperseconds.com

ഛത്തീസ്ഗഢിൽ നിയമസഭാ തെരഞ്ഞെടുപ്പിടെ മാവോയിസ്റ്റ് സ്‌ഫോടനം; ഒരു കമാൻഡോക്ക് പരിക്ക്

Untitled design (10)

ഛത്തീസ്ഗഢിൽ നിയമസഭാ തെരഞ്ഞെടുപ്പിടെ മാവോയിസ്റ്റ് സ്‌ഫോടനം. നക്സൽ ബാധിത പ്രദേശമായ സുഖ്മ ജില്ലയിലാണ് സ്‌ഫോടനം നടന്നത്. ഐഇഡി സ്‌ഫോടനത്തിൽ സിആർപിഎഫിന്റെ എലൈറ്റ് യൂണിറ്റായ കോബ്രയുടെ ഒരു കമാൻഡോക്ക് പരിക്കേറ്റു. കോബ്രാ 206-ാം ബറ്റാലിയനിലെ ഇൻസ്പെക്ടർ ശ്രീകാന്തിനാണ് പരിക്കേറ്റത്.

സിആർപിഎഫിന്റെയും കോബ്ര 206-ാം ബറ്റാലിയന്റെയും സംയുക്ത സംഘം തോണ്ടമാർക ക്യാമ്പിൽ നിന്ന് എൽമഗുണ്ട ഗ്രാമത്തിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. നക്സലൈറ്റുകൾ സ്ഥാപിച്ച ഐഇഡിക്ക് മുകളിൽ ശ്രീകാന്ത് ചവിട്ടുകയായിരുന്നുവെന്നാണ് വിവരം.

90 അംഗ സംസ്ഥാന അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന 20 മണ്ഡലങ്ങളിൽ ഉൾപ്പെടുന്ന കോണ്ട നിയമസഭാ സെഗ്‌മെന്റിന് കീഴിലാണ് ഈ പ്രദേശം.

Share this Article

Leave a Comment