വയനാട്ടില്‍ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിലെ ദുരിതബാധിതര്‍ക്ക് സഹായഹസ്തവുമായി തമിഴ് നടന്‍ ചിയാന്‍ വിക്രം. സംസ്ഥാന സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപയാണ് വിക്രം സഹായമായി നല്‍കിയത്.
വിക്രത്തിന്റെ മാനേജര്‍ യുവരാജ് ആണ് ഇക്കാര്യം അറിയിച്ചത്. വയനാട്ടില്‍ ഉണ്ടായ ദുരന്തത്തില്‍ വിക്രം ദു:ഖം രേഖപ്പെടുത്തിയതായി യുവരാജ് പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹം കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ സംഭാവന നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.