തിരുവനന്തപുരം: കേരളത്തിന്റെ സില്‍വര്‍ലൈന്‍ സെമി-ഹൈസ്പീഡ് റെയില്‍ പദ്ധതി അടിയന്തരമായി പരിഗണിക്കണമെന്ന് ദക്ഷിണ റെയില്‍വേയോട് റെയില്‍വേ ബോര്‍ഡ്. പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചര്‍ച്ച നടത്താന്‍ ദക്ഷിണ റെയില്‍വേക്ക് അയച്ച കത്തില്‍ റെയില്‍വേ ബോര്‍ഡ് നിര്‍ദേശിച്ചു.
തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള സെമി ഹൈസ്പീഡ് റെയില്‍ ഇടനാഴിയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കെ-റെയിലുമായി ചര്‍ച്ച ചെയ്യണമെന്ന് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് അയച്ച കത്തില്‍ പറയുന്നു.വിഷയത്തില്‍ എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ബോര്‍ഡ് ദക്ഷിണ റെയില്‍വേയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.