Newsperseconds.com

വിനോദയാത്ര കഴിഞ്ഞ് മടങ്ങവേ കാറും ട്രക്കും കൂട്ടിയിടിച്ചു; തമിഴ്നാട്ടില്‍ അഞ്ച് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

New

ചെന്നൈ: തമിഴ്നാട്ടിലെ തിരുട്ടണിക്ക് സമീപം രാമഞ്ചേരി ഭാഗത്ത് ട്രക്കും കാറും നേര്‍ക്കുനേര്‍ കൂട്ടിയിടിച്ച് അഞ്ച് പേര്‍ സംഭവസ്ഥലത്ത് മരിച്ചു. തിരുവള്ളൂര്‍ ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ കാറിലുണ്ടായിരുന്ന ഏഴുപേരില്‍ അഞ്ചുപേര്‍ സംഭവസ്ഥലത്തും ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിലേക്കും മാറ്റി.

ചെന്നൈയിലെ എസ്ആര്‍എം കോളേജിലെ വിദ്യാര്‍ത്ഥികളാണ് യാത്രക്കാര്‍, ആന്ധ്രാപ്രദേശില്‍ നിന്ന് വിനോദയാത്ര കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. നിതീഷ് വര്‍മ (20), ചേതന്‍ (24), യുഗേഷ് (20), നിതീഷ് (20), രാം മോഹന്‍ റെഡ്ഡി (20) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ചൈതന്യ (20), വിഷ്ണു (20) എന്നിവരാണ് ചികിത്സയിലുള്ളത്. ചെന്നൈ-തിരുപ്പതി ദേശീയ പാതയില്‍ രാമഞ്ചേരിയിലാണ് അപകടം. ചെന്നൈയില്‍ നിന്നും 65 കി.മീ അകലെമാത്രമാണ് അപകടം നടന്നസ്ഥലം.

ചെന്നൈ എസ്ആര്‍എം കോളേജിലെ വിദ്യാര്‍ത്ഥികളാണ് കാറിലുണ്ടായിരുന്നത്. ആന്ധ്രപ്രദേശില്‍ നിന്നും വിനോദയാത്ര കഴിഞ്ഞ് തിരികെ വരുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share this Article

Leave a Comment