Newsperseconds.com

യുവഡോക്ടറുടെ കൊലപാതകം; ഉത്തരവാദിത്തം മുഖ്യമന്ത്രി മമത ബാനര്‍ജിക്കെന്ന് ആരോപിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍

Untitled 1 Recovered

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ ആശുപത്രിയില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ഉത്തരവാദിത്തം മുഖ്യമന്ത്രി മമത ബാനര്‍ജിക്കാണെന്നും രാജിവെക്കണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി. മമത ബാനര്‍ജി എല്ലാ ഉത്തരവാദിത്തവും ഏറ്റെടുക്കണമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു. അതുകൊണ്ടാണ് എല്ലാ ആരോഗ്യ പ്രവര്‍ത്തകരുടെയും സുരക്ഷയ്ക്ക് വേണ്ടി പുതിയ നിയമം ഉണ്ടാക്കാന്‍ കേന്ദ്രത്തോട് കഴിഞ്ഞ ദിവസവും പാര്‍ട്ടി ആവശ്യപ്പെട്ടത്. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ എന്തുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരാത്തത്. ഇത് പുതിയ ആവശ്യമല്ല. ഒരുപാട് കാലമായി ഈ ആവശ്യം ആവര്‍ത്തിക്കുന്നു. എന്ത് സംഭവിച്ചാലും മമത ബാനര്‍ജി മുഴുവന്‍ ഉത്തരവാദിത്തവും ഏറ്റെടുക്കണം, അദ്ദേഹം പറഞ്ഞു.

Share this Article

Leave a Comment