Newsperseconds.com

പിജി ഡോക്ടറുടെ കൊലപാതകം; അശ്ലീലചിത്രങ്ങള്‍ക്ക് അടിമ, വികൃത മനോഭാവം; പ്രതി സഞ്ജയ് റോയിയുടെ സൈക്കോ അനലിറ്റിക് റിപ്പോര്‍ട്ട് പുറത്ത്

Untitled 1

കൊല്‍ക്കത്ത: ആര്‍ജി കര്‍ ആശുപത്രിയില്‍ പി ജി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി സഞ്ജയ് റോയിയുടെ സൈക്കോ അനലിറ്റിക് റിപ്പോര്‍ട്ട് പുറത്ത്. ഇയാള്‍ അശ്ലീലചിത്രങ്ങള്‍ക്ക് അടിമയാണെന്നും വികൃത മനോഭാവമുള്ളയാളാണെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റകൃത്യത്തില്‍ പശ്ചാത്താപം പ്രകടിപ്പിച്ചില്ലെന്നും സിബിഐ വ്യക്തമാക്കി. ഒരു മടിയോ കുറ്റബോധമോ പ്രകടിപ്പിക്കാതെ പ്രതി കുറ്റം ഉദ്യോഗസ്ഥരോട് വിവരിച്ചതായും അധികൃതര്‍ പറഞ്ഞു. നിരവധി അശ്ലീലവീഡിയോകള്‍ ഇയാളുടെ ഫോണില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.

ഓഗസ്റ്റ് 18നായിരുന്നു പ്രതിയെ സൈക്കോ അനലിറ്റിക്കല്‍ ടെസ്റ്റിന് വിധേയനാക്കണമെന്നാവശ്യപ്പെട്ട് സിബിഐ സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലാബിനെ സമീപിക്കുന്നത്. പ്രതി യാതൊരു കുറ്റബോധവുമില്ലാതെ നടന്ന സംഭവങ്ങള്‍ കൃത്യമായി വിവരിച്ചുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 36 മണിക്കൂര്‍ നീണ്ട ഷിഫ്റ്റിന് ശേഷം യുവ ഡോക്ടര്‍ വിശ്രമിക്കാനായി ആശുപത്രിയിലെ സെമിനാര്‍ ഹാളിലെത്തിയപ്പോഴായിരുന്നു സംഭവം. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ യുവതി പീഡിപ്പിക്കപ്പെട്ടതായും ആക്രമിക്കപ്പെട്ടതായും കണ്ടെത്തിയിരുന്നു.

Share this Article

Leave a Comment