ഷിയോപൂര്‍: മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കിലെ ഏറ്റവും വേഗക്കാരനായ നമീബിയന്‍ ചീറ്റ പവന്‍ ചത്തു. പവന്‍ ചീറ്റയുടെ ശരീരത്തിന്റെ പകുതി ഭാഗം തടാകത്തില്‍ മുങ്ങിയ നിലയില്‍ ആയിരുന്നെന്നും ദേഹത്ത് മുറിവുകളുണ്ടായിരുന്നെന്നും പത്രക്കുറിപ്പില്‍ പറയുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷമേ മരണകാരണം വ്യക്തമാകൂ.
അഞ്ച്മാസം പ്രായമുള്ള ഗമിനി എന്ന ചീറ്റ ചത്തതിന് പിന്നാലെയാണ് കുനോയില്‍ വീണ്ടും ചീറ്റയുടെ മരണം. അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേഷന്‍ ഓഫ് ഫോറസ്റ്റ് (എപിസിസിഎഫ്) ഓഫീസും ലയണ്‍ പ്രൊജക്റ്റ് ഡയറക്ടറുമായ ഉത്തം ശര്‍മ്മയാണ് ചീറ്റയെ മരിച്ച നിലയില്‍ കണ്ടെത്തിയത്
2022 സെപ്റ്റംബര്‍ 17 ന് ആണ് നമീബിയയില്‍ നിന്ന് പവന്‍ ചീറ്റയെ കുനോയില്‍ എത്തിച്ചത്. ഒരു മാസത്തിനുള്ളില്‍ രണ്ടാമത്തെ ചീറ്റയാണ് ഇവിടെ മരിക്കുന്നത്. അതേസമയം, കുനോയില്‍ എത്തിച്ചതില്‍ പതിനൊന്നാമത്തെ ചീറ്റയാണ് മരിക്കുന്നത്.