പട്ന: ആശുപത്രിയില്‍ വെച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ഡോക്ടറുടെ ജനനേന്ദ്രിയം മുറിച്ച് നഴ്സ്. ബിഹാറിലെ സമസ്തിപുര ജില്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ഡോക്ടറേയും സഹായികളായ രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഡോക്ടറും സഹായികളും മദ്യലഹരിയില്‍ നഴ്സിനോട് അപമര്യാദയായി പെരുമാറുകയുമായിരുന്നു. യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതോടെ സര്‍ജിക്കല്‍ ബ്ലെയ്ഡ് കയ്യിലെടുക്കുകയും ഡോക്ടറുടെ ജനനേന്ദ്രിയം മുറിക്കുകയുമായിരുന്നു. പിന്നാലെ യുവതി സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. സഹായികള്‍ നഴ്സിന്റെ പിന്നാലെ ഓടിയെങ്കിലും യുവതി ഓടി രക്ഷപ്പെട്ടു.
ഇതിനിടെ പൊലീസിന്റെ എമര്‍ജന്‍സി നമ്പറിലേക്കും യുവതി വിളിച്ച് വിവരമറിയിച്ചിരുന്നു. ഉടനെ സ്ഥലത്തെത്തിയ പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. രക്തം പുരണ്ട വസ്ത്രങ്ങളും സംഭവസ്ഥലത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.