Newsperseconds.com

ഇന്ത്യയിലെ ആദ്യത്തെ വന്ദേ മെട്രോ ട്രെയിന്‍; ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്യും

Untitled 1

ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യത്തെ വന്ദേ മെട്രോ ട്രെയിന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്യും. ഗുജറാത്തിലെ അഹമ്മദാബാദ്-ഭുജ് പാതയിലാണ് രാജ്യത്തെ ആദ്യ വന്ദേ മെട്രോ ട്രെയിന്‍ എത്തുക. ബുധനാഴ്ച മുതലാകും വന്ദേ മെട്രോയുടെ സാധാരണ സര്‍വീസ് ആരംഭിക്കുക.

യാത്രാ സൗകര്യത്തില്‍ ഒരു കുതിച്ചുചാട്ടവും സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉത്തേജകവും എന്ന് വിശേഷിപ്പിക്കപ്പെടുന്ന വന്ദേ മെട്രോ, തൊഴില്‍ സൃഷ്ടിക്കുന്നതിനും പ്രാദേശിക ടൂറിസം വര്‍ദ്ധിപ്പിക്കുന്നതിനും വാഗ്ദാനം ചെയ്യുന്നു.

455 രൂപയാണ് അഹമ്മദാബാദിനും ഭുജിനും ഇടയിലുള്ള ടിക്കറ്റ് നിരക്ക്.അഹമ്മദാബാദ്-ഭുജ് വന്ദേ മെട്രോ സര്‍വീസ് ഒമ്പത് സ്റ്റേഷനുകളില്‍ നിര്‍ത്തി 360 കിലോമീറ്റര്‍ ദൂരം 5 മണിക്കൂറും 45 മിനിറ്റും കൊണ്ട് എത്തിച്ചേരും. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയില്‍ ട്രെയിന്‍ സഞ്ചരിക്കുമെന്ന് പശ്ചിമ റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Share this Article

Leave a Comment