Newsperseconds.com

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’; പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പുകള്‍ക്കിടയില്‍ ധീരമായ നിലപാട് എടുത്ത നരേന്ദ്ര മോദി സര്‍ക്കാരിന് അഭിനന്ദനങ്ങള്‍; ആര്‍.സി.രാജീവ് ദാസ്

Untitled 1

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ ശുപാര്‍ശയ്ക്ക് അംഗീകാരം നല്‍കിയ നരേന്ദ്രമോദിയ്ക്കും എന്‍.ഡി.എ സര്‍ക്കാരിനും അഭിനന്ദനങ്ങള്‍ അറിയിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്‍ഡ്യാ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി ആര്‍ സി.രാജീവ് ദാസ്. ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന നിര്‍ദ്ദേശത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയതോട് കൂടി എന്‍.ഡി.എ മുന്നണിയുടെ സുപ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം കൂടി നടപ്പിലാക്കപ്പെടുകയാണ്. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാകുന്നതില്‍ ഏറെ ഗുണം ചെയ്യുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പിന് വേണ്ടി ചിലവഴിക്കുന്ന ഭീമമായ തുക ലാഭിക്കാനും അത് പാവങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനും സാധിക്കും. ആവര്‍ത്തിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നത് സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നത് തടയാന്‍ ഒറ്റതിരഞ്ഞെടുപ്പിലൂടെ സാധിക്കുമെന്നും ആര്‍.സി രാജീവ്ദാസ് പറഞ്ഞു.

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നതിലൂടെ തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ സങ്കീര്‍ണതകള്‍ ഒഴിവാകുകയും രാജ്യത്തിന്റെ വികസനത്തിന്റെ ഗതിവേഗം കൂട്ടുകയും ചെയ്യും. രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ കൂടുതല്‍ പങ്കാളിത്തം ഉറപ്പിക്കാനും ഒരു തിരഞ്ഞെടുപ്പ് വന്നാല്‍ സാധ്യമാവും. രാജ്യത്തെ ജനങ്ങള്‍ക്ക് ഗുണം ചെയ്യുന്ന നീക്കത്തിന് തുരങ്കം വെക്കുകയാണ് കോണ്‍ഗ്രസും സിപിഎമ്മും ചെയ്യുന്നതെന്നും ആര്‍.സി രാജീവ് ദാസ് പറഞ്ഞു. ഒറ്റ തിരഞ്ഞെടുപ്പ് സംവിധാനം 2014 മുതല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന ആശയമാണ്. അടിക്കടി തിരഞ്ഞെടുപ്പ് നടത്തുന്നത് ചെലവ് വര്‍ദ്ധിപ്പിക്കുമെന്നും ഇത് രാജ്യത്തിന്റെ പുരോഗതിക്ക് തന്നെ തടസ്സമാവുകയും ചെയ്യുന്ന ഒന്നാണ്. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പുകള്‍ക്കിടയില്‍ ധീരമായ നിലപാട് എടുത്ത നരേന്ദ്രമോദി സര്‍ക്കാറിന് ആര്‍.സി രാജീവ്ദാസ് അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തു.

Share this Article

Leave a Comment