Newsperseconds.com

റിവോള്‍വര്‍ പരിശോധിക്കുന്നതിനിടെ വെടിയേറ്റു; ബോളിവുഡ് നടന്‍ ഗോവിന്ദ ആശുപത്രിയില്‍

Untitled 1

മുംബൈ: നടനും ശിവസേന നേതാവുമായ ഗോവിന്ദയ്ക്ക് വെടിയേറ്റു. വീട്ടില്‍ വെച്ച് റിവോള്‍വര്‍ സ്വയം പരിശോധിക്കുന്നതിനിടെയാണ് ഗോവിന്ദയ്ക്ക് വെടിയേറ്റത്. പുലര്‍ച്ചെ അഞ്ചരയോടെ അദ്ദേഹത്തിന്റെ വസതിയില്‍ വെച്ചായിരുന്നു അപകടം നടന്നത്. താരത്തെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

അതേ സമയം, ഗോവിന്ദയുടെ കാലില്‍ നിന്നും ഡോക്ടര്‍മാര്‍ തിര നീക്കം ചെയ്തുവെന്ന് അദ്ദേഹത്തിന്റെ മാനേജര്‍ അറിയിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗോവിന്ദയുടെ തോക്ക് കസ്റ്റഡിയിലെടുത്തു. മുംബൈയിലെ ക്രിട്ടിക്കല്‍ കെയര്‍ ആശുപത്രിയിലാണ് ഗോവിന്ദയെ പ്രവേശിപ്പിച്ചിരിക്കുന്നത്. വീട്ടില്‍ നിന്നും യാത്ര പുറപ്പെടും മുമ്പ് തോക്ക് പരിശോധിക്കുന്നതിനിടെ വെടി പൊട്ടുകയായിരുന്നു എന്നാണ് വിവരം.

Share this Article

Leave a Comment