Newsperseconds.com

‘സത്യത്തിലും ഐക്യത്തിലും സമത്വത്തിലും അധിഷ്ഠിതമായ ഗാന്ധിയുടെ ജീവിതം, എന്നും പ്രചോദനമായി നിലനില്‍ക്കും’; ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

Untitled 1

ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയുടെ 155-ാമത് ജന്മദിനാഘോഷത്തിന്റെ ഭാഗമായി രാജ്ഘട്ടില്‍ ഗാന്ധിയുടെ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാത്മാ ഗാന്ധിയുടെ ജീവിതം എന്നും പ്രചോദനമാണെന്നും പ്രധാനമന്ത്രി കുറിച്ചു. എക്‌സിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. എല്ലാവര്‍ക്കും വേണ്ടി ബാപ്പുവിന് അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ അഭിവാദ്യങ്ങള്‍. സത്യത്തിലും ഐക്യത്തിലും സമത്വത്തിലും അധിഷ്ഠിതമായ അദ്ദേഹത്തിന്റെ ജീവിതവും ആദര്‍ശങ്ങളും എന്നും പ്രചോദനമായി നിലനില്‍ക്കും” നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചു.

രാഷ്ട്രപതി ദ്രൗപതി മുര്‍മു, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല, ഡല്‍ഹി മുഖ്യമന്ത്രി അതിഷി, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ എന്നിവര്‍ മഹാത്മാഗാന്ധിയുടെ 155-ാം ജന്മവാര്‍ഷികത്തില്‍ രാജ്ഘട്ടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. രാഷ്ട്രപിതാവ് എന്നറിയപ്പെടുന്ന മഹാത്മാഗാന്ധി ഗുജറാത്തിലെ പോര്‍ബന്തറില്‍ 1869 ഒക്ടോബര്‍ 2 ന് ജനിച്ചു. ഗാന്ധിജയന്തിയായി ആഘോഷിക്കുന്ന അദ്ദേഹത്തിന്റെ ജന്മദിനം, ഇന്ത്യയുടെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലെ അദ്ദേഹത്തിന്റെ സുപ്രധാന പങ്കിനെയും സത്യത്തിന്റെയും അഹിംസയുടെയും അദ്ദേഹത്തിന്റെ പ്രധാന തത്ത്വചിന്തകളെ ഉയര്‍ത്തിക്കാട്ടുന്ന ഒരു ദേശീയ ആചരണമാണ്.

Share this Article

Leave a Comment