ഉന ജില്ലയിലെ ഹരോളി മേഖലയില്‍ ബിജെപി നേതാവ് ലഖ്ബീര്‍ ലാഖിയെ ആക്രമിച്ച് തോക്കിന് മുനയില്‍ നിര്‍ത്തി 63,000 രൂപ കവര്‍ന്നതായി പരാതി. സംഭവത്തെത്തുടര്‍ന്ന് അവിടെ തടിച്ചുകൂടിയ ചില നാട്ടുകാര്‍ ബിജെപി നേതാവിനെ ആശുപത്രിയില്‍ എത്തിച്ചു.
ജയ്ചന്ദിലെ വീട്ടിലേക്ക് തന്റെ കാറില്‍ പോവുകയായിരുന്ന ലാഖിയെ മറ്റൊരു വാഹനം മറികടന്ന് കാറില്‍ ഇടിക്കുകയായിരുന്നു. കേടുപാടുകള്‍ പരിശോധിക്കാന്‍ ലാഖി നിര്‍ത്തിയപ്പോള്‍ മറ്റ് വാഹനത്തിലുണ്ടായിരുന്നവര്‍ വാളും ഇരുമ്പ് വടിയും വീശി കാറില്‍ നിന്ന് വലിച്ചിറക്കി മര്‍ദിക്കുകയായിരുന്നു.
ആക്രമണവും കവര്‍ച്ചയുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അന്വേഷണം ഇപ്പോഴും തുടരുകയാണെന്നും ഡിഎസ്പി പറഞ്ഞു.