ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബിജെപിക്ക് വന്‍തിരിച്ചടി. ഇതുവരെ പുറത്തുവന്ന കണക്കുകള്‍ പ്രകാരം ഫലങ്ങള്‍ സൂചിപ്പിക്കുന്നത് കോണ്‍ഗ്രസ് നയിക്കുന്ന ഇന്‍ഡ്യ മുന്നണി വലിയ വിജയത്തിലേക്ക് നീങ്ങുന്നുവെന്നതാണ്. 10 വര്‍ഷത്തിനിപ്പുറം കശ്മീര്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കാനും ബിജെപിയെ തള്ളാനും തീരുമാനിച്ചുവെന്നാണ് ഫല സൂചനകള്‍. ജമ്മു കശ്മീരിനെ വിഭജിക്കാനുള്ള തീരുമാനം അടക്കമുള്ള നിലപാടുകള്‍ക്കെതിരെ ജനം വിധിയെഴുതിയത് ബിജെപിക്ക് തിരിച്ചടിയായി.
കുല്‍ഗാം മണ്ഡലത്തില്‍ നിന്ന് സിപിഐഎമ്മിന്റെ തരിഗാമിയുടെ മുന്നേറ്റവും സൂചിപ്പിക്കുന്നത് ബിജെപി നേരിടുന്ന തിരിച്ചടിയുടെ ആഘാതമാണ്. ഹരിയാനയ്‌ക്കൊപ്പം കശ്മീരിലും മുന്നേറുന്നത് കോണ്‍ഗ്രസിന് ഇരട്ടി മധുരം സമ്മാനിക്കുന്നു. 50 ന് മുകളില്‍ സീറ്റിലാണ് നാഷണല്‍ കോണ്‍ഫറന്‍സ് – കോണ്‍ഗ്രസ് സഖ്യ (ഇന്‍ഡ്യ മുന്നണി) മുന്നേറ്റം. 90 സീറ്റില്‍ കേവല ഭൂരിപക്ഷം നേടാന്‍ 45 സീറ്റുകള്‍ മതിയാകും. ഒരു ഘട്ടത്തില്‍ ബിജെപിക്കൊപ്പം നിന്ന് സര്‍ക്കാര്‍ രൂപീകരിച്ച പിഡിപിക്കും കശ്മീരില്‍ കാലിടറി. ബിജെപിക്കും മാത്രമല്ല ഒപ്പം നിന്നവര്‍ക്കും പിഴയ്ക്കുന്നതാണ് കശ്മീരില്‍ നിന്നുള്ള കാഴ്ച. ജമ്മുകശ്മീരില്‍ രണ്ട് മണ്ഡലങ്ങളിലും ഒമര്‍ അബ്ദുല്ല ലീഡ് ചെയ്യുന്നു. എക്‌സിറ്റ് പോള്‍ ഫലങ്ങളെ തള്ളുന്നത് കൂടിയാണ് ജനങ്ങള്‍ നല്‍കുന്ന വിധി.