Newsperseconds.com

ബംഗളൂരുവില്‍ യുവതിയെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു; കൊലപാതകം ചെയ്തത് സ്വയംരക്ഷക്ക് വേണ്ടിയെന്ന് പ്രതിയുടെ കുറിപ്പ്

Untitled 1

ബംഗളൂരുവില്‍ യുവതിയെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച സംഭവത്തില്‍ പ്രതിയുടെ ഡയറിക്കുറിപ്പ്. സ്വയംരക്ഷക്ക് വേണ്ടിയാണ് താന്‍ മഹാലക്ഷ്മിയെ കൊലപ്പെടുത്തിയതെന്നാണ് ഡയറിയില്‍ ഉള്ളത്. കൊല്ലപ്പെട്ട മഹാലക്ഷ്മി തന്നെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നുവെന്നും ഇത് തിരിച്ചറിഞ്ഞ് സ്വയരക്ഷയ്ക്കായാണ് യുവതിയെ കൊലപ്പെടുത്തിയതെന്നുമാണ് പ്രതി മുക്തി രഞജന്‍ റോയ് ഡയറിയില്‍ കുറിച്ചത്.

യുവതിയുടെ മൃതദേഹം ഫ്രിഡ്ജില്‍ നിന്നും കണ്ടെത്തിയതിന് പിന്നാലെ ഇയാള്‍ ആത്മഹത്യ ചെയ്തിരുന്നു. മഹാലക്ഷ്മിയെ താനാണ് കൊലപ്പെടുത്തിയതെന്ന് ആത്മഹത്യാ കുറിപ്പില്‍ റോയ് വ്യക്തമാക്കിയിരുന്നു. മഹാലക്ഷ്മിയുടെ മൃതദേഹം 59 കഷണങ്ങളാക്കി മുറിച്ച് ഫ്രിഡ്ജില്‍ നിറച്ച നിലയില്‍ ബെംഗളൂരുവിലെ വൈലിക്കാവല്‍ പ്രദേശത്തെ ഫ്ളാറ്റിലാണ് കണ്ടെത്തിയത്.

Share this Article

Leave a Comment