രണ്ടാം വര്‍ഷ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും പങ്കാളിയും ബംഗളൂരുവിലെ വീട്ടില്‍ വച്ച് സ്വയം തീകൊളുത്തി. സംഭവത്തില്‍ കോതനൂര്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശിയായ 20 കാരിയായ സൗമിനി ദാസ്, കേരളത്തില്‍ നിന്നുള്ള 29 കാരനായ അഭില്‍ എബ്രഹാം എന്നിവരാണ് മരിച്ചത്.
സൗമിനി ബെംഗളൂരുവിലെ ഒരു സ്വകാര്യ കോളേജില്‍ രണ്ടാം വര്‍ഷ നഴ്സിംഗ് പഠിക്കുകയായിരുന്നു. അഭില്‍ നഗരത്തില്‍ നഴ്സിംഗ് സര്‍വീസ് ഏജന്‍സി നടത്തിവരികയാണ്. സൗമിനിയും അഭിലും ഏതാനും മാസങ്ങള്‍ക്കുമുമ്പ് കണ്ടുമുട്ടി പ്രണയത്തിലായതായിരുന്നു.