ചെന്നൈ: ട്രിച്ചി വിമാനത്താവളത്തില്‍ സാങ്കേതിക തകരാര്‍ മൂലം പ്രതിസന്ധിയിലായിരുന്ന എയര്‍ ഇന്‍ഡ്യ വിമാനം സുരക്ഷിതമായി തിരിച്ചിറക്കി. വിമാനത്തില്‍ 140 യാത്രക്കാരായിരുന്നു ഉണ്ടായത്. ഹൈഡ്രോളിക് ബ്രേക്കിന് സംഭവിച്ച തകരാറായിരുന്നു പ്രതിസന്ധിക്ക് കാരണം.
വൈകീട്ട് 5.40 മുതല്‍ വിമാനം ലാന്‍ഡ് ചെയ്യിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും സാധിച്ചിരുന്നില്ല. 141 യാത്രക്കാരുമായി ഷാര്‍ജയിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം.