ന്യൂഡല്‍ഹി: ബൈക്ക് യാത്രികന്റെ ആക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കാല്‍നടയാത്രക്കാരന്‍ മരിച്ചു. ആഞ്ജനേയുലു ( 65) ആണ് മരിച്ചത്. അമിതവേഗതയില്‍ വണ്ടി ഓടിച്ച ബൈക്ക് യാത്രികനോട് വേഗത കുറയ്ക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇരുവരും തമ്മില്‍ സംഘര്‍ഷമുണ്ടായത്.
കാല്‍നടയാത്രക്കാരന്‍ വേഗത കുറയ്ക്കാന്‍ ആവശ്യപ്പെട്ടതോടെ പ്രകോപിതനായ ബൈക്ക് യാത്രികന്‍ ആക്രമിക്കുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. ആക്രമിക്കുന്ന ദൃശ്യങ്ങളും, സമീപത്തുള്ളവര്‍ നോക്കിനില്‍ക്കെ വയോധികനെ നിലത്തേക്ക് തള്ളുകയും ചെയ്യുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു.പ്രതിയുടെ കൂടെ ഭാര്യയും കുഞ്ഞുമുണ്ടായിരുന്നു. അവര്‍ ബൈക്ക് യാത്രികനെ തടയാന്‍ ശ്രമിച്ചെങ്കിലും ആഞ്ജനേയുലുവിന്റെ അടുത്തേക്ക് ഓടിയെത്തി ആക്രമിക്കുകയായിരുന്നു.