ചെന്നൈ: ചെന്നൈ തുറമുഖത്ത് കപ്പലിലെ അറ്റകുറ്റപ്പണികള്‍ക്കിടെ ഗ്യാസ് പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
തടയാര്‍പേട്ട് സ്വദേശി സഹായ് തങ്കരാജ് ആണ് മരിച്ചത്. ഒഡീഷയില്‍ നിന്ന് അറ്റകുറ്റപ്പണികള്‍ക്കായി ചെന്നൈ തുറമുഖത്ത് എത്തിച്ച എണ്ണക്കപ്പലിലാണ് അപകടം ഉണ്ടായത്.