Newsperseconds.com

വര്‍ധിച്ച അന്തരീക്ഷ മലിനീകരണത്തിന് ആശ്വാസമേകി ഡല്‍ഹി എന്‍സിആറില്‍ മഴ

Capture

ന്യൂഡല്‍ഹി: ഡല്‍ഹി എന്‍സിആറില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ പെയ്ത ചെറിയ മഴ വര്‍ധിച്ച അന്തരീക്ഷ മലിനീകരണത്തിന് ആശ്വാസമേകി. ഡല്‍ഹി എന്‍സിആറിന്റെ പല ഭാഗങ്ങളിലും നേരിയ മഴ പെയ്തു, ദേശീയ തലസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന വായു മലിനീകരണത്തില്‍ നിന്ന് നേരിയ തോതിലുള്ള ആശ്വസം ലഭിച്ചു.

നഗരത്തിലെ മലിനീകരണ സാഹചര്യം കുറയ്ക്കുന്നതിന് ‘കൃത്രിമ മഴ’ എന്ന ആശയം നടപ്പാക്കാനുള്ള ഡല്‍ഹി സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കിടയിലാണ് രാജ്യതലസ്ഥാനത്ത് മഴ പെയ്യുന്നത്. നഗരത്തിലെ വായു മലിനീകരണത്തെ ചെറുക്കുന്നതിനായി ‘കൃത്രിമ മഴ’ പെയ്യിക്കാന്‍ വ്യാഴാഴ്ച ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചതായി അധികൃതര്‍ അറിയിച്ചു.

Share this Article

Leave a Comment