Newsperseconds.com

നവംബര്‍ 1 മുതല്‍ 19 വരെ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ യാത്ര ചെയ്യരുത്; ആക്രമണം ഉണ്ടായേക്കുമെന്ന മുന്നറിയിപ്പുമായി ഖാലിസ്ഥാന്‍ ഭീകരന്‍

Untitled 1

ന്യൂഡല്‍ഹി: നവംബര്‍ 1 മുതല്‍ 19 വരെ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ യാത്ര ചെയ്യരുതെന്ന് ഖാലിസ്ഥാനി ഭീകരന്‍ ഗുര്‍പത്വന്ത് സിംഗ് പന്നൂന്‍ തിങ്കളാഴ്ച യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ‘സിഖ് വംശഹത്യയുടൈ 40-ാം വാര്‍ഷികത്തോടനുബന്ധിച്ച് നിശ്ചിത തീയതികളില്‍ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ആക്രമണം ഉണ്ടായേക്കാമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ നിരവധി വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി സന്ദേശമെത്തുന്ന പശ്ചാത്തലത്തിലാണ് ഖലിസ്ഥാന്‍ നേതാവിന്റെ മുന്നറിയിപ്പ്. ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകം ഉള്‍പ്പെടെ രാജ്യത്തെ ഖലിസ്ഥാനി ഘടകങ്ങളെ ഇന്ത്യ ലക്ഷ്യമിടുന്നുവെന്ന കാനഡയുടെ ആരോപണത്തെത്തുടര്‍ന്ന് ഇന്ത്യയും കാനഡയും നയതന്ത്രപരമായ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സമയത്താണ് ഭീഷണി.

Share this Article

Leave a Comment