Newsperseconds.com

ദീപാവലി പുകമഞ്ഞില്‍ മൂടും; ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ വായു മലിനീകരണം രൂക്ഷമാകുന്നു

Untitled 1

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ വായു മലിനീകരണം രൂക്ഷമാകുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വായുവിന്റെ ഗുണനിലവാരം വളരെ മോശം അവസ്ഥയിലാണ്. ആനന്ദ് വിഹാറില്‍ മലിനീകരണം ‘തീരെ മോശം’ ക്യാറ്റഗറിയായ 389ല്‍ എത്തി.

ഇന്ന് പുലര്‍ച്ചെയും കനത്ത പുകമഞ്ഞാണ് ഡല്‍ഹി ഒട്ടാകെ അനുഭവപ്പെട്ടത്. ദീപാവലി അടുത്തിനാല്‍ കൃത്യമായ നിരീക്ഷണമുള്‍പ്പടെ മലിനീകരണം കുറയ്ക്കാനുള്ള നടപടികളിലേക്ക് ഡല്‍ഹി സര്‍ക്കാര്‍ കടന്നിട്ടുണ്ട്.

ഡല്‍ഹിയുടെ AQI അല്ലെങ്കില്‍ വായു ഗുണനിലവാര സൂചിക പല മേഖലകളിലും 350 കടന്നു. ആഴ്ച അവസാനം ആയതിനാല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ഇനിയും മലിനീകരണം കൂടുമെന്നാണ് ഭൗമശാസ്ത്ര മന്ത്രാലയം പ്രവചിക്കുന്നത്. ‘തീരെ മോശം’ മുതല്‍ ‘അതീവ ഗുരുതരം’ എന്നീ സാഹചര്യങ്ങളിലേക്ക് ഡല്‍ഹി വീഴുമെന്നാണ് പ്രവചനം.

Share this Article

Leave a Comment