ബംഗളൂരു: ബാബുസാപല്യയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. രക്ഷാപ്രവര്‍ത്തനം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തിയതോടെ മരണസംഖ്യ ഒമ്പതായി.
ചൊവ്വാഴ്ച കനത്ത മഴയെ തുടര്‍ന്നാണ് കെട്ടിടം തകര്‍ന്നു വീണത്. സംഭവവുമായി ബന്ധപ്പെട്ട് കെട്ടിട ഉടമയെയും മകനെയും കരാറുകാരനെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.