തിന്മയുടെ മേല്‍ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ദീപാവലി ദിനത്തില്‍ എല്ലാവര്ക്കും ഊഷ്മളമായ ദീപാവലി ആശംസകള്‍ നേര്‍ന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (അതാവാലെ) സെക്രട്ടറി ജനറല്‍ Amb. ഡോ.രാജീവ്മേനോന്‍. ഈ വിളക്കുകളുടെ ഉത്സവം വിജയത്തിലേക്കും ഐശ്വര്യത്തിലേക്കും സന്തോഷത്തിലേക്കും ഉള്ള പാത പ്രകാശിപ്പിക്കട്ടെയെന്നും ബന്ധങ്ങള്‍ കൂടുതല്‍ തിളങ്ങട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ദീപനാളത്തിന്റെ പ്രഭയിലും കമ്പിത്തിരികള്‍ കത്തിച്ചും പടക്കങ്ങള്‍ പൊട്ടിച്ചും ദീപാവലി ആഘോഷിക്കുകയാണ്. അഞ്ച് ദിവസം നീളുന്ന ആഘോഷം മധുരം നല്‍കിയും പ്രിയപ്പെട്ടവര്‍ക്ക് സമ്മാനങ്ങള്‍ കൊടുത്തും പടക്കം പൊട്ടിച്ചും ആഘോഷിക്കുമ്പോള്‍ രാജ്യമെങ്ങും സൗഹൃദത്തിന്റെയും മനോഹരമായ കാഴ്ച്ചകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിന്മയുടെ കൂരിരുട്ട് അകറ്റി നന്മയുടെ വെളിച്ചം പകരുന്ന ദീപോത്സവമാണ് ദീപാവലി. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചം നിറക്കുന്നതാകട്ടെ ദീപാവലി ആഘോഷമെന്നും അദ്ദേഹം പറഞ്ഞു. ഭേദചിന്തകള്‍ക്കതീതമായ, സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചം ഓരോ മനുഷ്യമനസ്സിലും നിറയ്ക്കുന്നതാകണം ഈ ദിനങ്ങള്‍. ആഘോഷത്തിന്റെ ആഹ്ലാദത്താല്‍ ജനമനസ്സുകളെ ധന്യമാക്കുന്നതോടൊപ്പം സമഷ്ടിസ്നേഹവും ഐക്യബോധവും കൊണ്ട് സാമൂഹിക ഒരുമയെ ശക്തിപ്പെടുത്താനും ദീപങ്ങളുടെ ഉത്സവം നമുക്ക് പ്രചോദനമേകട്ടെയെന്നും Amb. ഡോ.രാജീവ്മേനോന്‍ പറഞ്ഞു.
എല്ലാവര്ക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകള്‍.