ശ്രീനഗര്‍: ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണത്തില്‍ 10 പേര്‍ക്ക് പരിക്ക്. ശ്രീനഗറിലെ ടൂറിസ്റ്റ് റിസപ്ഷന്‍ സെന്ററിന് സമീപമുള്ള സണ്‍ഡേ മാര്‍ക്കറ്റിലാണ് ഗ്രനേഡ് പൊട്ടിത്തെറിച്ചത്. പരിക്കേറ്റവരെ മഹാരാജ ഹരി സിങ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
8 പുരുഷന്‍മാര്‍ക്കും 2 സ്ത്രീകള്‍ക്കുമാണ് പരിക്കേറ്റത്. പൊലീസും അര്‍ധ സൈനിക വിഭാഗവും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ഭീകരാക്രമണ സാധ്യതയാണ് സംശയിക്കുന്നത്.