Newsperseconds.com

ഹരിതചട്ടങ്ങള്‍ പാലിച്ചുള്ള ആഘോഷങ്ങള്‍; മറ്റ് സംസ്ഥാനങ്ങള്‍ കേരളത്തെ മാതൃകയാക്കണം; കേന്ദ്രമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍

Untitled 1

തിരുവനന്തപുരം: ഉത്സവങ്ങള്‍ ആഘോഷിക്കുന്നതില്‍ മറ്റ് സംസ്ഥാനങ്ങള്‍ കേരളത്തെ കണ്ടു പഠിക്കണമെന്ന് കേന്ദ്രമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു. ഹരിതചട്ടങ്ങള്‍ പാലിച്ച് എന്നാല്‍, പാരമ്പര്യം ഒട്ടും ചോര്‍ന്നു പോകാതെയാണ് കേരളം ഓണം ആഘോഷിച്ചത്. ഓണാഘോഷത്തെ മറ്റ് സംസ്ഥാനങ്ങള്‍ മാതൃകയാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതിനായി തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ശുചിത്വമിഷന്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ കേന്ദ്രമന്ത്രി അഭിനന്ദിച്ചു. സ്വച്ഛ് ദിവാലി, ശുഭ് ദിവാലി ക്യാമ്പയിന്റെ ഭാഗമായി ഓണ്‍ലൈനായി സംഘടിപ്പിച്ച മീറ്റിങ്ങിലായിരുന്നു കേന്ദ്രമന്ത്രി കേരളത്തെ പ്രകീര്‍ത്തിച്ചത്.

പൂക്കളെ ഉപേക്ഷിച്ച് പ്ലാസ്റ്റിക് പൂക്കളം തേടിപ്പോകുന്നവരെ ഹരിതചട്ടം പാലിക്കുന്നതിനായി ഒരുക്കിയെടുത്തത് ശ്രമപ്പെട്ട ജോലിയായിരുന്നെന്നും ജനം അത് മനസ്സിലാക്കി പ്രവര്‍ത്തിച്ചതായും ശുചിത്വമിഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ യു വി ജോസ് പറഞ്ഞു.

Share this Article

Leave a Comment