Newsperseconds.com

ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരുടെ വിധിയോട് ഒമ്പതംഗ ബെഞ്ചിന്റെ വിയോജിപ്പ്; പൊതുനന്മ മുന്‍നിര്‍ത്തി എല്ലാ സ്വകാര്യ ഭൂമിയും സര്‍ക്കാരിന് ഏറ്റെടുക്കാനാകില്ലെന്ന് സുപ്രീംകോടതി

Untitled 1

1978 ലെ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ വിധിയോട് വിയോജിപ്പ് കാണിച്ച് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വിധിന്യായം. സ്വകാര്യ ട്രാന്‍സ്‌പോര്‍ട്ട് കമ്പനികളുടെ ദേശസാത്കരണവുമായി ബന്ധപ്പെട്ട 1978 ലെ രംഗനാഥ റെഡ്ഡി കേസില്‍ ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരുടെ വിധിയോടാണ് ഒമ്പതംഗ ബെഞ്ച് വിയോജിച്ചത്. എല്ലാ സ്വകാര്യസ്വത്തും സര്‍ക്കാരുകള്‍ക്ക് ഏറ്റെടുത്ത് വിതരണം ചെയ്യാമെന്ന ജസ്റ്റിസ് കൃഷ്ണയ്യരുടെ വീക്ഷണത്തോട് യോജിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂജിന്റെ വിധിന്യായത്തില്‍ പറഞ്ഞു. കൃഷ്ണയ്യരുടെ സിദ്ധാന്തം ഭരണഘടനയുടെ അന്തസത്തയ്ക്ക് ദോഷം ചെയ്തുവെന്ന ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണത്തോട് ജസ്റ്റിസുമാരായ സുധാംശു ധൂലിയയും ബി.വി നാഗരത്‌നയും വിയോജിച്ചു.

സ്വകാര്യസ്ഥലം പൊതുനന്മയ്ക്കായി ഏറ്റെടുത്ത് പുനര്‍വിതരണം ചെയ്യാന്‍ അനുവദിക്കുന്ന ഉത്തരവാണ് സുപ്രീംകോടതി റദ്ദാക്കിയത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് 8-1 ഭൂരിപക്ഷത്തിലാണ് സുപ്രധാനവിധി പുറപ്പെടുവിച്ചത്. അനുച്ഛേദം 39(ബി) പ്രകാരം, സമൂഹത്തിന്റെ ഭൗതിക വിഭവങ്ങളുടെ ഉടമസ്ഥാവകാശവും നിയന്ത്രണവും പൊതുനന്മ നിലനിര്‍ത്തുന്നതിന് ഏറ്റവും മികച്ച രീതിയില്‍ വിതരണം ചെയ്യപ്പെടേണ്ടതുണ്ട്. ഇതില്‍ ‘സമൂഹ ഭൗതിക വിഭവങ്ങള്‍’ എന്നതിന്റെ പരിധിയില്‍ എല്ലാ സ്വകാര്യ സ്വത്തുക്കളും വരില്ലെന്നും എന്നാല്‍ ചിലത് ഉള്‍പ്പെടുമെന്നുമാണ് സുപ്രീംകോടതി നിരീക്ഷിച്ചത്.

Share this Article

Leave a Comment