Newsperseconds.com

റിസോര്‍ട്ടിലെ പൂളില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ച സംഭവം; ഹോട്ടല്‍ ഉടമയും മാനേജരും അറസ്റ്റില്‍

Untitled 1

മംഗളൂരുവിലെ റിസോര്‍ട്ടിലെ പൂളില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഹോട്ടല്‍ ഉടമയും മാനേജരുമാണ് അറസ്റ്റിലായത്. മംഗലാപുരം ഉള്ളാള് ബീച്ചിന് സമീപമുള്ള വാസ്‌കോ റിസോര്‍ട്ടിലാണ് കഴിഞ്ഞ ദിവസം പൂളില്‍ ഇറങ്ങിയ മൂന്ന് യുവതികള്‍ മരണപ്പെട്ടത്. മൂന്ന് പേരും വെള്ളത്തില്‍ മുങ്ങിമരിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.

ആ സമയത്ത് ഡ്യൂട്ടിയില്‍ ലൈഫ് ഗാര്‍ഡ് ഇല്ലായിരുന്നു, മുന്നറിയിപ്പ് ബോര്‍ഡുകള്‍ പോലുള്ള സുരക്ഷാ സംവിധാനങ്ങളുടെ അഭാവം ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തിയെന്നും മംഗലാപുരം പോലീസ് പറയുന്നു. റിസോര്‍ട്ട് ഉടമ മനോഹറിനും മാനേജര്‍ ഭരതിനുമെതിരെ അശ്രദ്ധമൂലമുള്ള മരണത്തിന് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 106 വകുപ്പ് പ്രകാരം കേസെടുത്തതായി മംഗളൂരു പോലീസ് കമ്മീഷണര്‍ അനുപം അഗര്‍വാള്‍ പറഞ്ഞു.

Share this Article

Leave a Comment