ജാര്‍ഖണ്ഡില്‍ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യ ട്രെന്‍ഡില്‍ എന്‍ഡിഎ സഖ്യം 20 സീറ്റുകളിലും ഇന്ത്യ സഖ്യം 21 സീറ്റിലും മറ്റുളളവര്‍ 1 സീറ്റിലും ലീഡ് ചെയ്തു. മഹാരാഷ്ട്രയില്‍ ഗ്രാമീണ മേഖലയില്‍ ബിജെപി സഖ്യം 78 സീറ്റില്‍ മുന്നില്‍. കോണ്‍ഗ്രസ് സഖ്യം 54 സീറ്റില്‍ മുന്നില്‍.
ബിജെപി നേതാവും ഹേമന്ത് സോറന്റെ സഹോദര ഭാര്യയുമായ സിത സോറന്‍ ജംതാര മണ്ഡലത്തില്‍ മുന്നില്‍. ബാരാമതയില്‍ 6000 വോട്ട് ലീഡ് കടന്ന് അജിത് പവാര്‍.