ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലിലെ ആഴത്തിലുള്ള ന്യൂനമര്‍ദം ഫെംഗല്‍ ചുഴലിക്കാറ്റായി ശക്തിപ്പെടുമെന്ന് മുന്നറിയിപ്പ്. വടക്കന്‍ തമിഴ്നാട്, പുതുച്ചേരി തീരത്തോട് അടുക്കുമ്പോള്‍ ക്രമേണ ന്യൂനമര്‍ദമായി മാറുമെന്നാണ് പ്രവചനം. ഇന്നും നാളെയും തമിഴ്നാട്ടില്‍ കനത്ത മഴ പെയ്യുമെന്നും മുന്നറിയിപ്പുണ്ട്.
തമിഴ്നാടിന്റെ തീരപ്രദേശങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാരൈക്കല്‍ – മഹാബലിപുരം മേഖലയിലൂടെ ചുഴലിക്കാറ്റ് കര തൊടും എന്നാണ് കരുതുന്നത്. ഈ പ്രദേശങ്ങളിലെയും, ഔട്ചേരിയിലെയും സ്‌കൂളുകള്‍ക്ക് അധികൃതര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറില്‍ 55 മുതല്‍ 70 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്.
ചുഴലിക്കാറ്റിനെ നേരിടാന്‍ നേവിയും സജ്ജമാണ്. മീന്‍പിടിത്തക്കാരോട് നവംബര്‍ 31 വരെ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആന്ധ്രയുടെ തീരപ്രദേശങ്ങളിലും കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പുണ്ട്.