ഹൈദരബാദ്: എംഡിഎംഎയുമായി യുവ കൊറിയോഗ്രാഫറെ പിടികൂടി. ഹോട്ടല്‍ മുറിയില്‍ നടത്തിയ റെയ്ഡിനിടെ കന്‍ഹ മൊഹന്തിയെന്ന കൊറിയോഗ്രാഫറും നാല് സുഹൃത്തുക്കളെയും പോലീസ് പിടികൂടി. മദാപൂരിലെ ഒയോ ഹോട്ടലില്‍ രാസലഹരി പാര്‍ട്ടി നടത്തുന്നതിനിടെയാണ് പിടിയിലായത്. പ്രതികളില്‍ നിന്ന് 18 ഗ്രാം എംഡിഎംഎ, കഞ്ചാവ്, ആറ് മൊബൈല്‍ ഫോണുകള്‍ എന്നിവ പിടിച്ചെടുത്തു.
കന്‍ഹയും സംഘവും ബെംഗളൂരുവില്‍ കുറഞ്ഞ വിലയ്ക്ക് മയക്കുമരുന്ന് വാങ്ങി ഹൈദരാബാദില്‍ വില്‍പ്പന നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. അടുത്ത കാലത്തായി തെലുങ്ക് സിനിമ-ടെലിവിഷന്‍ രംഗത്തെ പല പ്രമുഖരും മയക്കുമരുന്ന് കേസുകളില്‍ പിടിയിലായിട്ടുണ്ട്.