Newsperseconds.com

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്തു

Untitled 1

2024 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹായുതിയുടെ വന്‍ വിജയത്തിന് ശേഷം ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മൂന്നാം തവണയും മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു . 288 സീറ്റുകളില്‍ മഹായുതി 230 സീറ്റുകള്‍ നേടി – ബിജെപി 132, ശിവസേന 57, എന്‍സിപി 41 സീറ്റുകള്‍.   ഉപമുഖ്യമന്ത്രിമാരായി ഏകനാഥ് ഷിന്‍ഡെയും അജിത് പവാറും സത്യപ്രതിജ്ഞ ചെയ്തു.

വ്യാഴാഴ്ച വൈകിട്ട് 5.30ന് ആരംഭിച്ച സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മത-രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, ഷാറൂഖ് ഖാന്‍, അമ്പാനി കുടുംബം ,സല്‍മാന്‍ ഖാന്‍ എന്നിവര്‍ ചടങ്ങിനെത്തി. തകര്‍പ്പന്‍ ജയമാണ് മഹാരാഷ്ട്രയില്‍ ബിജെപിയുടെ മഹായുതി സഖ്യത്തിന്റേത്. ബിജെപി സഖ്യത്തിനാണ് ഭൂരിപക്ഷം എക്സിറ്റ് പോളുകളും വിജയം പ്രവചിച്ചതെങ്കിലും, പ്രവചനങ്ങളെയെല്ലാം മറികടക്കുന്ന മിന്നും ജയമാണ് ലഭിച്ചത്.

Share this Article

Leave a Comment